വിരമിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ്. ‘ഒരു ഇന്ത്യൻ പേസറിൽ നിന്നും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച റിലീസും സീം പൊസിഷനും. ആ ഓർമ്മകൾക്ക് നന്ദി ശ്രീശാന്ത്. മുന്നോട്ടുള്ള യാത്രയിൽ എല്ലാ ആശംസകളും നേരുന്നു.‘ പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചു.
One among the greatest ever release and seam position I’ve ever seen from an Indian pacer. Thank you for the memories champ! All the best with the way ahead! @sreesanth36 pic.twitter.com/gA6vNoIGv2
— Prithviraj Sukumaran (@PrithviOfficial) March 10, 2022
സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ശ്രീശാന്ത് പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ (2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായിട്ടുള്ള ഒരേയൊരു മലയാളി താരമാണ് ശ്രീശാന്ത്.
ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് ശ്രീശാന്തിന്‍റെ നേട്ടം. 2006ല്‍ വിദര്‍ഭയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ശ്രീശാന്തിന്‍റെ ഇന്ത്യന്‍ ടീം അരങ്ങേറ്റം.
Discussion about this post