കൊച്ചി: പോക്സോ കേസിൽ ഫോർട്ട്കൊച്ചി നമ്പർ18 ഹോട്ടലുടമ റോയ് വയലാറ്റ് കീഴടങ്ങി. മട്ടാഞ്ചേരി എസിപി ഓഫിസിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. റോയിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
നേരത്തെ കേസിലെ മൂന്നാംപ്രതി അഞ്ജലി റീമ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ടാംപ്രതി സൈജു എം. തങ്കച്ചനും ഇനി പിടിയിലാകാനുണ്ട്.
2021 ഒക്ടോബറിൽ താനും മകളും അഞ്ജലിക്കൊപ്പം നമ്പർ 18 ഹോട്ടലിൽ എത്തിയെന്നും ഇവിടെ വച്ച് റോയ് വയലാറ്റ് തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഉപദ്രവിച്ചെന്നുമാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി. കേസിൽ പതിനേഴുകാരിയുടെ മൊഴി നിർണായകമായിരുന്നു.
റോയ് ജെ. വയലാറ്റിനെതിരെ പാലാരിവട്ടം, സൗത്ത്, കടവന്ത്ര, തോപ്പുംപടി, ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനുകളിലായി 13 കേസുകളും സൈജു തങ്കച്ചനെതിരെ പാലാരിവട്ടം, ഇൻഫോപാർക്ക്, മരട്, പനങ്ങാട്, തൃക്കാക്കര സ്റ്റേഷനുകളിലായി 10 കേസുകളും നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post