തിരുവനന്തപുരം: വീണ്ടും ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകൾ ഗതാഗത മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി.
ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നാണ് ആന്റണി രാജുവിന്റെ നിലപാട്. മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ ചർച്ച ചെയ്ത് ഉടൻ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
Discussion about this post