കീവ്: സംഘര്‍ഷ ഭൂമിയായ യുക്രൈനില്‍ റഷ്യ പതിയെ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു.
ഇതോടെ അസോവ് കടലിലേക്കുള്ള മാര്‍ഗം യുക്രൈനു മുന്നില്‍ അടഞ്ഞു. മരിയുപോളില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കും അഭയാര്‍ത്ഥി ക്യാംപുകള്‍ക്കും നേരെ റഷ്യ വ്യോമാക്രമണം നടത്തിയെന്നും നിരവധി നാട്ടുകാര്‍ കൊല്ലപ്പെട്ടുവെന്നും യു.എന്‍ മനുഷ്യാവകാശ സംഘടന പറയുന്നു.
ഉക്രൈനില്‍ 816 പേര് കൊല്ലപ്പെട്ടുവെന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ കീവില്‍ മാത്രം 222 പേര് കൊല്ലപ്പെട്ടുെവന്നും അതില്‍ 60 പേര് തദ്ദേശവാസികളും നാല് കുട്ടികളുമുണ്ടെന്നും കീവ് അധികൃതര്‍ പറയുന്നു. ഉക്രൈന് നഗരങ്ങളിലേക്ക് ഈ മണിക്കൂറുകളിലും റഷ്യ മാരകമായ ആക്രമണമാണ് നടത്തുന്നത്. ഇന്നലെ മോസ്കോ സ്റ്റേഡിയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളദിമീര്‍ പുടിന് നടത്തിയ പ്രസംഗത്തില്‍ ക്രെംലിന് സേന യുക്രൈനില്‍ നടത്തുന്ന ആക്രമണത്തെ പ്രകീര്‍ത്തിച്ചിരുന്നു.
അതിനിടെ, യുക്രെയ്ന് പ്രസിഡന്റ് വോളോദിമീര്‍ സെലന്‍സ്കി പുതിയ വീഡിയോ പുറത്തുവിട്ടു.
Discussion about this post