കൊൽക്കത്ത: ബംഗാളിൽ ‘കശ്മീർ ഫയൽസ്‘ കണ്ടു മടങ്ങിയ ബിജെപി എം പിയുടെ വാഹനത്തിന് നേരെ ബോംബാക്രമണം. റാണാഘട്ട് എം പി ജഗന്നാഥ് സർക്കാറിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.
ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് എം പി പറഞ്ഞു. ബോംബ് എറിയുന്നത് കണ്ട് ഡ്രൈവർ വാഹനത്തിന്റെ വേഗതയിൽ വ്യതിയാനം വരുത്തിയതിനാൽ അത് വാഹനത്തിന് തൊട്ടു പിറകിലായി റോഡിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ബംഗാളിൽ ക്രമസമാധാനം തകർന്നതായി എം പി ജഗന്നാഥ് സർക്കാർ ആരോപിച്ചു. ജനാധിപത്യത്തിനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post