ബംഗലൂരു: ഇസ്ലാമിക ഭീകരവാദികളുടെ വധഭീഷണിയെ തുടർന്ന് ഹിജാബ് കേസിൽ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. വിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാര്‍ക്കും വൈ കാറ്റഗറി സുരക്ഷ നല്‍കും.
കൂടാതെ വധഭീഷണി മുഴക്കിയവര്‍ക്കെതിരെ വിധാന്‍സൗധ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ചെയ്ത കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം ഖാസി എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യായാധിപര്‍ക്കെതിരെ വധഭീഷണി മുഴക്കിയവര്‍ക്കെതികരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയെ ഭയപ്പെടുത്തി ചൊൽപ്പടിക്ക് നിർത്താനുള്ള ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. ഒരു വിഭാഗത്തിന്റെ താത്പര്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നത് മതേതരത്വത്തിന് ചേര്‍ന്നതല്ല. അത് വര്‍ഗീയതയാണെന്നും ബൊമ്മൈ പറഞ്ഞു.
Discussion about this post