തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച നടൻ വിനായകനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി. വിനായകന്റെ പരാമർശം സ്ത്രീകൾക്ക് അപമാനകരമാണെന്ന് കാട്ടി ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത്. താന്‍ പത്ത് സ്ത്രീകളോട് സെക്സ് ചോദിച്ച് വാങ്ങിയെന്നും അതിനെയാണ് മീടു എന്ന് പറയുന്നതെങ്കില്‍ താന്‍ ഇനിയും ചെയ്യുമെന്നുമായിരുന്നു വിനായകന്‍റെ വിവാദ പരാമർശം.
അതിനിടെ മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടിനടത്തിയ പരാമര്‍ശത്തില്‍ വിനായകന്‍ ക്ഷമാപണം നടത്തിയിരുന്നു. പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വിനായകന്റെ വിശദീകരണം.
ഒരു പെണ്ണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ അത് അവരോട് തുറന്ന് ചോദിക്കുമെന്ന് വിനായകൻ പറഞ്ഞിരുന്നു. ‘ഒരുത്തീ‘ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ പ്രതികരണം.
Discussion about this post