തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ ചെറുചലനം പോലും ഉണ്ടാക്കാത്ത ദേശീയ പണിമുടക്ക് കേരളത്തിൽ ജനവിരുദ്ധമായി മുന്നേറുന്നു. അതിനിടെ തൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു. തൃശൂർ സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാർ ജോലിക്കെത്തിയത്.
തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരക്കാർ പ്രതിഷേധിക്കുകയാണ്. ജീവനക്കാരെ ഗേറ്റിനു മുന്നിൽ തടഞ്ഞു. ജീവനക്കാരെ തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇത് അഡ്ജസ്റ്റ്മെന്റ് സമരമാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. ഇന്നലെ ലുലു മാൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിച്ചപ്പോൾ സമരക്കാർ എവിടെ ആയിരുന്നുവെന്നും ചിലർ ചോദിക്കുന്നു.
കോഴിക്കോട് കാരന്തൂർ, കുന്നമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളിൽ സമരക്കാർ തുറന്ന കടകൾ അടപ്പിച്ചു. കുന്നമംഗലം അങ്ങാടിയിൽ 20 ഓളം കടകൾ അടപ്പിച്ചു. കാരന്തൂറിൽ പെട്രോൾ പമ്പും അടപ്പിച്ചു.
Discussion about this post