ഡൽഹി: വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളെ നിയമസഭയിൽ പരിഹസിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീടിന് മുന്നിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീർ ഫയൽസ്‘ എന്ന ചിത്രം നുണ പ്രചാരണമാണ് എന്ന് കെജരിവാൾ പറഞ്ഞിരുന്നു. ചിത്രത്തിന് നികുതി ഇളവ് നൽകാനാകില്ലെന്നും അത് യൂട്യൂബിൽ സൗജന്യമായി പ്രദർശിപ്പിക്കുന്നതാണ് നല്ലതെന്നും കെജരിവാൾ പരിഹസിച്ചിരുന്നു.
ഡൽഹി നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ച് കെജരിവാൾ ചിരിച്ച ചിരി രാജ്യത്തിന് അപമാനമാണെന്നും ഇതിന് കെജരിവാൾ മാപ്പ് പറയേണ്ടി വരുമെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് ജനരോഷം അണപൊട്ടിയത്.
അതേസമയം കെജരിവാളിന് നേരെ നടന്നത് ബിജെപി സ്പോൺസേർഡ് വധശ്രമമായിരുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. പ്രതിഷേധക്കാർ സിസിടിവി ക്യാമറകളും ബാരിക്കേഡുകളും തകർത്തു എന്നും ആരോപണമുണ്ട്. കെജരിവാളിന്റെ ഗേറ്റിന് പ്രതിഷേധക്കാർ കാവി പെയിന്റടിച്ചതായി ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിച്ചു.
Discussion about this post