പാർലമെന്റിൽ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള സംസാരിക്കവെ എൻസിപി എം പിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയോട് സൊറ പറഞ്ഞത് വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് എം പി ശശി തരൂർ.
അടുത്തതായി സംസാരിക്കേണ്ടിയിരുന്നത് സുപ്രിയ സുലെ ആയിരുന്നു. അവർ നയപരമായ ചോദ്യം തന്നോട് ചോദിക്കുകയായിരുന്നു എന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ഫറൂഖ്ജിയെ ശല്യപ്പെടുത്തേണ്ട എന്ന് കരുതിയാണ് അവർ സ്വരം താഴ്ത്തി തന്നോട് സംസാരിച്ചതെന്നും അത് ശരിക്ക് കേൾക്കാൻ വേണ്ടിയാണ് താൻ കുനിഞ്ഞതെന്നും ശശി തരൂർ വിശദീകരിക്കുന്നു.
ഫറൂഖ് അബ്ദുള്ള സംസാരിക്കുമ്പോൾ ഡസ്കിൽ കീഴ്ത്താടി അമർത്തി മുന്നോട്ട് ആഞ്ഞ് സുപ്രിയ സുലെയുമായി സംസാരിക്കുന്ന ശശി തരൂരിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു.
Discussion about this post