ജെറുസലേം: ജറുസലേമിലെ അൽ അഖ്സ പള്ളിക്കുള്ളിൽ സംഘർഷം. പ്രതിഷേധങ്ങളുടെ ഭാഗമായി കല്ലേറ് നടത്തിയ പലസ്തീൻകാരെ ഇസ്രയേലി പൊലീസ് തല്ലിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ പലസ്തീൻകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
കല്ലെറിഞ്ഞവർക്കെതിരെ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു. മുസ്ലീങ്ങളുടെ ഏയവും വിശുദ്ധമായ മൂന്നാമത്തെ പള്ളി എന്നാണ് അൽ അഖ്സ വിശേഷിപ്പിക്കപ്പെടുന്നത്. ജൂതന്മാർ ഇതിനെ ടെമ്പിൾ മൗണ്ട് എന്നാണ് വിളിക്കുന്നത്.
കഴിഞ്ഞ വർഷവും റംസാൻ നോയമ്പ് സമയത്ത് പള്ളിക്കുള്ളിൽ സമാനമായ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് സംഘർഷം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തിയിരുന്നു. ഇക്കുറി ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇസ്രയേലും ജോർദാനും ഇടപെട്ട ചർച്ചകൾ നടത്തിയിരുന്നു.
Discussion about this post