പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായിരിക്കുന്നത്. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്.
അതേസമയം, ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തു. സദ്ദാം ഹുസൈൻ, അഷ്ഫാഖ്, അഷ്റഫ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളെ മുഴുവൻ പിടികൂടിയെങ്കിലും കൃത്യം നടത്തിയവരെ പിടികൂടാൻ സാധിക്കാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിലാൽ പിടിയിലായിരിക്കുന്നത്.
Discussion about this post