മണിരത്നത്തിന്റെ അടുത്ത ചിത്രത്തിലാണ് നായകന് വിക്രമിനൊപ്പം മറ്റൊരു നായകനായി മലയാളി സൂപ്പര്‍ താരം പൃഥിരാജ് അഭിനയിക്കുന്നത്. രാവണനിനു ശേഷം വിക്രവും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഹൃത്വിക്ക് റോഷന് നായകനായ സിന്ദഗീ ന മിലേഗി ദൊബാരയുടെ തമിഴാണ് അടുത്ത മണിരത്നം ചിത്രം.
ഹിന്ദിയില്‍ അഭയ് ഡിയോള്‍ അവതരിപ്പിച്ച കഥാപാത്രത്തെയാകും പൃഥ്വി തമിഴില്‍ ചെയ്യുക. ഹൃത്വിക്ക് റോഷന്, ഫറാന്‍ അക്തര്‍, അഭയ് ഡിയോള്‍ എന്നിവര്‍ ഒന്നിച്ച സിന്ദഗീ ന മിലേഗി ദൊബാര ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായിരുന്നു.
മാധവനായിരിക്കും ഫറാന്‍ അക്തറുടെ റോള്‍, ഹൃത്വിക്കിന്റെ കഥാപാത്രം വിക്രമും ചെയ്യും. കാവ്യതലൈവനായിരുന്നു പൃഥ്വിയുടേതായി അവസാനമായി ഇറങ്ങിയ തമിഴ്സിനിമ.
Discussion about this post