വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. കേസിലെ പ്രതിയായ സരിത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറ ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം. സരിത്തിന് പുറമേ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും സ്വപ്നയെയും ചോദ്യം ചെയ്യും.
നേരത്തെ കേസിലെ പ്രതിയായ സന്തോഷ് ഈപ്പനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. യൂണിടാക് ഉടമയാണ് സന്തോഷ് ഈപ്പന്. നിര്‍മ്മാണ കരാര്‍ നേടാനായി കോഴ കൊടുത്തു എന്നാണ് സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നത്.
സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണം തുടരാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്നാണ് സിബിഐയുടെ നീക്കം.
Discussion about this post