സാധാരണക്കാര്‍ക്കെതിരെ ജമ്മു കാശ്മീരില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങളും, നിലവിലെ സാഹചര്യവും ഇരുവരും ചര്‍ച്ച ചെയ്തു. നോര്‍ത്ത് ബ്ലോക്കില്വച്ചാണ് ഇരുവരും പരസ്പരം കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കേന്ദ്ര സഹമന്ത്രി, ഡോ ജിതേന്ദ്ര സിംഗ്, റോ മേധാവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
രണ്ടു ദിവസം മുന്‍പ് അധ്യാപികയെ സ്കൂളില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കുല്‍ഗാമില്‍ മറ്റൊരു സാധാരണക്കാരനെ ഇന്നു കൊലപ്പെടുത്തിയിരുന്നു. രാജസ്ഥാന് സാദേശിയായ ബാങ്ക് മാനേജര്‍ വിജയകുമാറാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ മോഹന്‍പോറയില്‍ ഇഡി ബാങ്കില്‍ കയറിയാണ് ഭീകരന് വെടിയുതിര്‍ത്തത്. ഗുരുതരമായി പരുക്കേറ്റ വിജയകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇഡി ബാങ്ക് മാനേജറായി നാലു ദിവസം മുമ്പാണ് വിജയകുമാര്‍ ജോലിക്ക് പ്രവേശിപ്പിച്ചത്.
Discussion about this post