അമേരിക്കയില്‍ അടുത്തിടെ നടന്ന മൂന്ന് വലിയ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആയുധങ്ങള്‍ നിരോധിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്. കുട്ടികളേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടി പരിശോധനകള്‍ ശക്തമാക്കണമെന്നും ആയുധങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 18 ല്‍ നിന്നും 21 ആക്കി മാറ്റണമെന്നും ബൈഡന് വ്യക്തമാക്കി.
രാജ്യത്തെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കും. തോക്ക് നിര്‍മ്മാതാക്കളെ നിയന്ത്രിക്കണം. ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് രാജ്യത്ത് നിരോധിക്കണം. ഉയര്‍ന്ന ശേഷിയുടെ ആയുധങ്ങളും നിരോധിക്കണമെന്ന് ബൈഡന് പറഞ്ഞു. ജനങ്ങളെ തോക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുകയല്ല, മറിച്ച് നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും ബൈഡന് അറിയിച്ചു.
ബുധനാഴ്ച ഒക്ലഹോമയിലെ മെഡിക്കല്‍ സ്ഥാപനത്തിനുള്ളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ടെക്സാസിലെ സ്കൂളില്‍ 18 കാരന് നടത്തിയ വെടിവെപ്പില്‍ 19 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും കൊലപ്പെട്ടിരുന്നു. അതിന് മുന്‍പും സമാനമായ വെടിവെപ്പുകള്‍ ഉണ്ടായി.
ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ആയുധങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ ബൈഡന് തീരുമാനിച്ചത്.ഇത്തരം ആക്രമങ്ങള്‍ മനസാക്ഷിക്ക് നിരക്കാത്തതായാണ് താന്‍ കാണുന്നതെന്നും അതിനി അനുവദിക്കില്ലെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
Discussion about this post