കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഐ എം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പയ്യോളി പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യോളി പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന് മാസ്റ്ററുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു.
Discussion about this post