തിരുവനന്തപുരം: ഉയരത്തിൽ പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച് ഇൻറിഗോ. ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു.’ എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ഇനി ഒരിക്കലും താനോ കുടുംബമോ ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻറെ പ്രസ്താവനയ്ക്ക് ശേഷം വില കോലാഹലങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലും, ചനൽ ചർച്ചകളിലും നടക്കുന്നത്. ഫേസ്ബുക്കിലും സിപിഎം സൈബർ പോരാളികളും ഇപി ജയരാജനെ പിന്തുണച്ച് ഇൻറിഗോയ്ക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇപി ജയരാജൻറെ പ്രസ്താവന സമൂഹമാദ്ധ്യങ്ങളിൽ വലിയ പരിഹാസത്തിനും കാരണമായി. ജയരാജനെതിരെ നിരവധി ട്രോളുകളും ഇതിനോടകം വന്നു കഴിഞ്ഞു.
ഇതിന് തൊട്ടുപിന്നാലെയാണ് ഇൻറിഗോയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാകുന്നത്. ഇതു വിവാദങ്ങൾക്കെതിരെയുള്ള പ്രതികരണമാണോ എന്നാണ് നിരവധിപേർ ചോദിക്കുന്നത്.
Discussion about this post