തിരുവനന്തപുരം; ലോകായുക്ത നിയമഭേദഗതി ചർച്ചയിൽ സംസാരിക്കവെ നിയമസഭയിൽ കെ.ടി ജലീലിനെതിരെ കെ.കെ ശൈലജയുടെ ആത്മഗതം. മറുപടി പറഞ്ഞിരിക്കവെ ചർച്ചയിൽ അഭിപ്രായം പറയാൻ കെ.ടി ജലീൽ എഴുന്നേൽക്കുന്നതിന് മുൻപായാണ് കെ.കെ ശൈലജ അടക്കം പറഞ്ഞത്. എന്നാൽ മൈക്ക് ഓഫാക്കാതിരുന്നതിനാൽ ശൈലജയുടെ പരാർമശം മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും എന്നായിരുന്നു ശൈലജയുടെ പരാമർശം.
ലോകായുക്ത വിധി പുനപരിശോധിക്കാൻ ഭരണകക്ഷിക്ക് അധികാരം നൽകുന്ന ഭേദഗതി ആണ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ രൂക്ഷമായ വിമർശനമുയരുന്ന സാഹചര്യത്തിലാണ് ഭേദഗതി ചർച്ചയ്ക്കെടുത്തത്. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.
നിലവിലെ ലോകയുക്ത നിയമം കുറ്റാരോപിതനു സ്വന്തം ഭാഗം പറയാൻ അവസരം നൽകുന്നതല്ല എന്ന് കെ.കെ ശൈലജ അഭിപ്രായം പറഞ്ഞ് ഇരിക്കവെ ആണ് കെ.ടി ജലീൽ എഴുന്നേറ്റത്. ലോകായുക്തയ്ക്കെതിരെ നിരന്തരം പ്രകോപനപരമായി സംസാരിക്കുന്ന ആളാണ് കെ.ടി ജലീൽ . ബന്ധുനിയമന കേസിൽ നടപടി നേരിടേണ്ടി വന്നതിനെ തുടർന്നാണ് കെ.ടി ജലീലിന് ലോകായുക്തയോട് അമർഷം.
സാധാരണ പൗരന് ലഭിക്കേണ്ട നീതി തനിക്ക് ലോകായുക്ത നിഷേധിച്ചു. തൻ്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. ബന്ധു നിയമന കേസിൽ ലോകയുക്തയുടെ നടപടിയുണ്ടായത് അതിവേഗത്തിലാണ്. വേണ്ട നിയമോപദേശം തേടിയ ശേഷമാണ് ലോകായുക്താ ഭേദഗതി ബില്ലുമായി സർക്കാർ വന്നിരിക്കുന്നത്. നിരാകരിക്കാൻ കൂടി ഉള്ള സ്വാതന്ത്ര്യം കൂടി വേണം. 1975ൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യാൻ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ടെന്നും കെ.ടി ജലീൽ സഭയിൽ പറയുകയാണ്ടായി.
Discussion about this post