കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, വിദേശ യാത്ര നടത്താനുള്ള മന്ത്രിമാരുടെ തീരുമാനത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയശങ്കറിന്റെ പരിഹാസം.
‘അരിമണിയൊന്നു കൊറിക്കാനില്ല;
തരിവളയിട്ടു കിലുക്കാൻ മോഹം
ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം
കുണ്ടിലിരിക്കും തവളക്കുഞ്ഞിനു
കുന്നിനു മീതെ പറക്കാൻ മോഹം!!‘
ഈ കുറിപ്പിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ എന്നിവരുടെ ചിത്രങ്ങളും ജയശങ്കർ പങ്കുവെച്ചിട്ടുണ്ട്.
അടുത്തമാസം ആദ്യം ഫിന്‍ലന്‍ഡ്, നോര്‍വേ രാജ്യങ്ങളിലേക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വി ശിവൻകുട്ടിയും സംഘവും പോകുന്നത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ മാതൃക കേരളത്തില്‍ നടപ്പിലാക്കുന്നത് പഠിക്കുന്നതിനാണ് സന്ദര്‍ശനം എന്നാണ് അറിയിച്ചിട്ടുള്ളത്. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ടൂറിസം ഫെയറില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സും, വി.എന്‍.വാസവന്‍ ബഹറിനും ഈ മാസം അവസാനം സന്ദർശിക്കും എന്നാണ് തീരുമാനം.
Discussion about this post