കോഴിക്കോട്: അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ ആണ് സംഭവം.കൊടുവള്ളി നെല്ലാംകണ്ടയിലാണ് ദാരുണമായ അപകടമുണ്ടായത്.
കൊടുവളളി ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്നിന്റെയും മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അമ്മ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. നിയന്ത്രണം വിട്ട കാർവീട്ടുപടിയ്ക്കൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയും ചെയ്തു. കാർ വീടിൻ്റെ ഭിത്തിയിലിടിച്ചാണ് നിന്നത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. യാരിഖ് ആണ് സഹോദരൻ
Discussion about this post