കൊച്ചി∙ തോക്കുമായി എത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമിച്ച പ്രതി പിടിയിൽ . കല്യാൺ ജ്വല്ലേഴ്സിന്റെ എംജി റോഡിലെ ഷോറൂമിലായിരുന്നു ഇന്നലെ വൈകിട്ട് 7 മണിയ്ക്ക് ഈ നാടകീയ രംഗങ്ങൾ നടന്നത്. വിവരമറിഞ്ഞെത്തിയ സെൻട്രൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട് സ്വദേശി മനുവാണ് പിടിയിലായത്.
സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയാണു മനും ഷോറൂമിലെത്തിയത്. സെയിൽസ്മാൻ മുൻപിലെ ട്രേയിൽ ആഭരണങ്ങൾ നിരത്തി പ്രദർശിപ്പിക്കുന്നതിനിടെ ട്രേയുൾപ്പെടെ ആഭരണങ്ങൾ തട്ടിയെടുത്ത് ഇയാൾ ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജ്വല്ലറിയിലെ ജീവനക്കാർ പ്രതിയെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേർന്നു സാഹസികമായാണ് പ്രതിയെ കീഴടക്കിയത്.
ജ്വല്ലറിക്കുള്ളിൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ലെന്നും കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെന്റ് പ്രതികരിച്ചു.അതേ സമയം പിടികൂടിയതിന് ശേഷം പ്രതിയുടെ കയ്യിൽ എയർ പിസ്റ്റൾ കണ്ടെത്തിയിരുന്നു. പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഭയപ്പെടുത്താൻ എയർ പിസ്റ്റൾ കയ്യിൽ കരുതിയതാകാം എന്നാണു പോലീസിന്റെ നിഗമനം.
Discussion about this post