എസ് എസ് രാജമൗലിയുടെ ആക്ഷൻ ചിത്രമായ ആർആർആർ ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലും ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനുമാണ് അവാർഡ്.
തെലുങ്ക് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു,കൊമരം ഭീം എന്നീ ധീര ദേശാഭിമാനികളുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരെ കേന്ദ്ര കഥാ പാത്രങ്ങളാക്കി അവതരിപ്പിച്ച സാങ്കല്പിക ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ജൂനിയര്‍ എന്‍ടിആറും രാം ചരണും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
ബാഹുബലി 2ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ‘രൗദ്രം രണം രുധിരം’ എന്നാണ് ഇതിന്റെ പൂർണ രൂപം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1150 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിലും ചിത്രം വൻ ഹിറ്റായിരുന്നു.
ദക്ഷിണ ഗോദാവരി ജില്ലയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും തനിക്ക് ചുറ്റുമുള്ള വനവാസി ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച ദേശാഭിമാനിയായിരുന്നു അല്ലൂരി സീതാരാമ രാജു. ഗിരിവർഗ്ഗക്കാരെ മതം മാറ്റുവാനായി പ്രവർത്തിച്ച ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം വനവാസികളെ സംഘടിതരാക്കി. 1922 മുതൽ 24വരെ ബ്രിട്ടീഷ് രാജിനെതിരെ അദ്ദേഹം ഗറില്ലാ യുദ്ധം നടത്തി. തോക്കുകൾക്ക് മുന്നിൽ സാമ്പ്രദായിക ആയുധങ്ങളായ വില്ലും അമ്പും കൊണ്ടായിരുന്നു അദ്ദേഹം ബ്രിട്ടീഷുകാരെ നേരിട്ടത്.
സമാനമായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മറ്റൊരു ധീര ദേശാഭിമാനിയാണ് കൊമരം ഭീം. ഇന്നത്തെ തെലങ്കാനയിലെ ഗോൺഡ് വനവാസിവിഭാഗത്തിന്റെ നേതാവായിരുന്നു കൊമരം ഭീം.1930 കളിൽ ഹൈദ്രാബാദ് നൈസാമിന്റെ ക്രൂരഭരണത്തിനെതിരെയും ഗോത്രവർഗ്ഗത്തിനു മേൽ നൈസാം അടിച്ചേൽപ്പിച്ചിരുന്ന അടിമത്വത്തിനെതിരെയും കൊമരം ഭീം പടനയിച്ചു. ജൽ ,ജംഗൽ, സമീൻ (ജലം, വെള്ളം, മണ്ണ്) എന്ന മുദ്രാവാക്യമുയർത്തിയാണ് അദ്ദേഹം പടനയിച്ചത്. നൈസാമിന്റെ തഹസിൽദാറായ അബ്ദുൾ സത്താർ കൊമരം ഭീമിന്റെ ഒളിത്താവളം മനസ്സിലാക്കി അപ്രതീക്ഷിതമായി ആക്രമിച്ച് അദ്ദേഹത്തെയും കൊലപ്പെടുത്തുകയായിരുന്നു.













Discussion about this post