കൊച്ചി : ഇപി ജയരാജന്റെ മകൻ ജയ്സന് റിസോർട്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്. ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് റിസോര്‍ട്ടില്‍ ഓഹരിയുള്ളത്. എന്നാൽ ഇന്ദിര നിക്ഷേപിച്ച തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും തോമസ് ജോസഫ് പറയുന്നു.
ദൈനംദിന കാര്യങ്ങളിൽ ഇ പിയോ മകനോ ഇടപെടാറില്ല. വിവാദത്തിൽ ഇ പിയ്ക്ക് ബേജാറാകാൻ ഒന്നുമില്ല. അദ്ദേഹത്തിന് ഒത്തുകളിക്കാൻ ഒന്നുമില്ല. വിവാദങ്ങൾ ചില്ല് കൊട്ടാരം പോലം പൊട്ടിപ്പോകുമെന്നും സിഇഒ പറഞ്ഞു. മാദ്ധ്യമശ്രദ്ധയ്ക്കാണ് ഇപി യെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. സ്ഥാപനത്തിൻറെ പഴയ സിഇഒ ആണ് ഇതിന് പിന്നിലെന്നും തോമസ് ജോസഫ് പ്രതികരിച്ചു.
വയനാട്ടിലെ റിസോർട്ട് ബന്ധത്തിന്റെ പേരിൽ ഇ.പിക്കെതിരെ ആരോപണവുമായി എത്തിയത് പി.ജയരാജനാണ്. ഇ .പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും നേരത്തേ താൻ ഈ ആരോപണമുന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർബോർഡിലടക്കം മാറ്റം വരുത്തിയെന്നുമായിരുന്നു പി. ജയരാജന്റെ ആരോപണം.
വൈദേകം റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇപി ജയരാജന്റെ ഭാര്യയും മകനും വൻ നിക്ഷേപമുണ്ടെന്ന് ആരോപണങ്ങൾ വലിയ ചർച്ചയാവുകയാണ്. 2014ലാണ് അരോളിയില്‍ ഇപി ജയരാജന്റെ വീടിനു തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ 3 കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തത്. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണുള്ളതെന്ന് കമ്പനിയുടെ മാസ്റ്റര്‍ ഡേറ്റയില്‍ പറയുന്നു.
Discussion about this post