കൊച്ചി: യുവനടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ജനഹൃദയങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുന്നു. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നതോടെ സ്‌ക്രീൻ കൗണ്ട് വർദ്ധിപ്പിച്ചിരിക്കുകയാണ്. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കിൽ രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ 30 സ്‌ക്രീനുകൾ വർദ്ധിപ്പിച്ചിട്ടുണ്ട് ചിത്രം. അങ്ങനെ 170 സ്‌ക്രീനുകളിലാണ് പ്രദർശനം തുടരുന്നത്.
ഡിസംബർ 30 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം,ജനുവരി ആറിന് പ്രദർശനം ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചിരുന്നു. മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂർ, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനൽവേലി, മധുരൈ, തിരുപ്പൂർ, കോയമ്പത്തൂർ, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
മലയാളത്തിന് പുറമെ ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും ഇവിടങ്ങളിൽ പ്രദർശനത്തിന് എത്തിയിട്ടുണ്ട്.കുഞ്ഞിക്കൂനൻ പോലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
Discussion about this post