തൃശൂർ – നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമയൊരുക്കി പോലീസ് ഉദ്യോഗസ്ഥൻ. തൃശൂർ റൂറൽ പോലീസിലെ എഎസ്ഐ സാന്റോ അന്തിക്കാടാണ് പ്രവീണിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത്. പ്രവീൺ റാണയുടെ നിക്ഷേപ തട്ടിപ്പിനെ സംബന്ധിച്ച് തൃശൂർ സിറ്റി പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് സിനിമ ഒരുക്കിയത് എന്നത് വിവാദമായിരിക്കുകയാണ്.
തുടർന്ന് മേലുദ്യോഗസ്ഥർ സാന്റോയെ വലപ്പാട്ടേയ്ക്ക് സ്ഥലം മാറ്റുകയായിരുന്നു. റാണയ്ക്ക് വേണ്ടി പോലീസ് വകുപ്പിൽ മറ്റ് നിരവധി പേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രഭാകരന്‍, എസ്ഐ രാജന്‍ തുടങ്ങി പ്രവീണ്‍ റാണയുടെ സ്റ്റാഫായി നിരവധി പേരുണ്ട്.
ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ റാണയ്ക്കെതിരെ 22 കേസുകൾ നിലനിൽക്കുന്നുണ്ട്. 17 ലക്ഷത്തോളം രൂപ വരെ തട്ടിയെടുത്തുവെന്നാണ് പരാതി. തുടർന്ന് വീട്ടിലും ഓഫീസിലുമായി റെയ്ഡ് നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ഇയാൾ രാജ്യം വിടാതിരക്കാൻ വിമാനത്തവളങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post