കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കിരീടം. 945 പോയിന്റോടെയാണ് ആതിഥേയരായ കോഴിക്കോട് കലാകിരീടം സ്വന്തമാക്കിയത്. ഇരുപതാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടുന്നത്.
രണ്ടാം സ്ഥാനത്തിന് വേണ്ടി കണ്ണൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഇരുവരും 925 പോയിന്റുകൾ നേടി രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു.
സ്കൂൾ വിഭാഗത്തിൽ പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് അവർ ഒന്നാമതെത്തിയത്. പത്താം തവണയാണ് ഗുരുകുലം ഒന്നാം സ്ഥാനത്ത് എത്തുന്നത്.
സംസ്കൃതം കലോത്സവത്തിൽ കൊല്ലം ഒന്നാം സ്ഥാനം നേടി. അറബിക് കലോത്സവത്തിൽ പാലക്കാടിനാണ് കിരീടം.
ഹൈസ്കൂൾ വിഭാഗം കലോത്സവത്തിൽ കോഴിക്കോട് ഒന്നാമതെത്തിയപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണ്ണൂരിനാണ് ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കാട് രണ്ടാമതും തൃശൂർ മൂന്നാമതുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോഴിക്കോട് രണ്ടാമതും പാലക്കാട് മൂന്നാമതുമാണ്.
Discussion about this post