റായ്പൂർ: ഝാർഖണ്ഡിൽ ബോംബ് സ്‌ഫോടനം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ധൻബാദിലെ പച്ചക്കറി മാർക്കറ്റിൽ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരുചക്ര വാഹനത്തിൽ ബോംബം സ്ഥാപിച്ചായിരുന്നു ആക്രമണം. വൈകീട്ട് ബോംബ് സ്ഥാപിച്ച വാഹനവുമായി എത്തിയ അക്രമി തിരക്കുള്ള ഭാഗത്ത് പാർക്ക് ചെയ്ത ശേഷം ഇയാൾ മാർക്കറ്റിന്റെ എതിർവശത്തേക്ക് നടന്ന് നീങ്ങി. ഇതിന് പിന്നാലെ ബോംബ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിൽ മൂന്ന് പച്ചക്കറി കച്ചവടക്കാർക്കും സാധനം വാങ്ങാൻ എത്തിയ ആൾക്കുമായിരുന്നു പരിക്കേറ്റത്. ഇവരെ ഷഹീദ് നിർമ്മൽ മാഹതോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചയുടനെ പോലീസും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടകവസ്തുവിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. അക്രമിയ്ക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇരുചക്ര വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഭീകരാക്രമണത്തിനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
Discussion about this post