പത്തനംതിട്ട: ലഹരിയുടെ ഉന്മാദത്തിൽ പരിസരം മറന്ന് യുവാവ്. സ്വന്തം വീടിന് തീയിട്ടു. പത്തനംതിട്ട അങ്ങാടിക്കലിലാണ് സംഭവം. ലഹരി ഉപയോഗിച്ചശേഷം ചാരുമുരിപ്പിൽ സുനിൽ എന്നയാളാണ് വീടിന് തീയിട്ടത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിനു മുകളിൽ വിറക് അടുക്കി തീകൊളുത്തുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്. സുനിലും അമ്മയും മാത്രമാണ് വീട്ടിൽ താമസം. അമ്മയില്ലാത്ത സമയത്താണ് വീടിന് തീയിട്ടത്. വീട്ടിൽ തീ ഉയരുന്നത് കണ്ട സമീപവാസികളാണ് ഗ്രാമപഞ്ചായത്ത് അംഗത്തെയും തുടർന്ന് അദ്ദേഹം അഗ്നിശമനസേനയെയും വിവരം അറിയിക്കുകയായിരുന്നു. എന്നാൽ അഗ്നിശമനസേന എത്തുമ്പോഴേക്ക് വീടിനുള്ളിലെ തടി കൊണ്ടുള്ള ഉപകരണങ്ങൾ കത്തിനശിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ മാനസികനില തെറ്റിയ നിലയിൽ സുനിലിനെ കണ്ടെത്തി. അഗ്നിശമനസേനാംഗങ്ങൾ സുനിലിനെ ബലമായി കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.
Discussion about this post