സിറിയ: ജന്മനാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന അപേക്ഷയുമായി സിറിയയിലെത്തി ഐഎസ് അംഗമായ യുവതി. യെമൻ വംശജയായ അമേരിക്കകാരിയായ യുവതിയാണ് അപേക്ഷയുമായി രംഗത്തെത്തിയത്. അലബാമയിലെ മുസ്ലീ കുടുംബത്തിലെ അംഗമായ ഹോഡ മുത്താന എന്ന യുവതിയാണ് ഐഎസ് വിടാൻ ഒരുക്കമാണെന്ന് അറിയിച്ചത്.
20 ാം വയസിൽ പഠനത്തിനെന്ന വ്യാജേന തുർക്കി വഴി സിറിയയിലെത്തിയതാണ് മുത്താന. പീന്നീട് ഐസിൽ സജീവമായി പ്രവർത്തിക്കുകയും ഭീകരനേതാവിനെ നിക്കാഹ് കഴിച്ച് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. യുഎസിൽ ആക്രമണം നടത്താനും ദേശീയ അവധിദിനങ്ങൾ ആഘോഷിക്കുന്ന ജനക്കൂട്ടത്തെ ചുട്ടെരിക്കാനും അവൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്ത മുത്താന, താൻ നിരപരാധിയാണെന്നാണ് അവകാശപ്പെടുന്നത്. തന്റെ ഫോൺ ഐഎസ് ഭീകരർ മോഷ്ടിക്കുകയായിരുന്നുവെന്നും ഒന്നും താനല്ല ചെയ്തതെന്നുമാണ് മുത്താന അവകാശപ്പെടുന്നത്.
തെറ്റ് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും അമേരിക്കൻ ഭരണകൂടം തന്നെ സാധാരണ ഒരു സ്ത്രീയായി കണക്കാക്കുമെന്നാണ് പ്രതീക്ഷയെന്നും മുത്താന പറയുന്നു. താൻ ഭീകരർക്കെതിരെ സംസാരിക്കാനും അവർക്കെതിരെ പോരാടാനും തയ്യാറാണെന്ന് യുവതി പറയുന്നു. 2019 ൽ തന്നെ സിറിയിൽ നിന്ന് പലായനം ചെയ്തുവെന്നും അവർ വെളിപ്പെടുത്തി.
തന്നെ സിറിയയിൽ തടവിലാക്കുകയായിരുന്നുവെന്നും അവിടെയുള്ള മറ്റേത് സ്ത്രീകളെ പോലെ ഭീകരനെ വിവാഹം കഴിക്കുക എന്നത് മാത്രമേ തന്റെ മുന്നിലുണ്ടായിരുന്ന വഴി എന്നും മുത്താന പറയുന്നു. മൂന്ന് ഭീകരരെ അവൾ വിവാഹം കഴിച്ചുവെന്നും രണ്ട് ഭർത്താക്കൻമാർ കൊല്ലപ്പെട്ടുവെന്നും മുത്താന പറയുന്നു. മൂന്നാം ഭർത്താവിനെ ഉപേക്ഷിച്ചുവെന്നും മകനോടൊപ്പമാണ് തന്റെ ജീവിതമെന്നും യുവതി കൂട്ടിച്ചേർത്തു.
2016 ൽ അമേരിക്ക, മുത്താനയുടെ പിതാവ് അവളുടെ ജനനസമയത്ത് യെമൻ നയതന്ത്രജ്ഞനായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പൗരത്വം റദ്ദാക്കിയിരുന്നു.ഒരാളുടെ ജന്മാവകാശ പൗരത്വം റദ്ദാക്കുന്ന അപൂർവ സംഭവമായിരുന്നു ഇത്.
Discussion about this post