മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലെംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി. കപ്പൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂർ സ്വദേശി സമദിനെയാണ് പിടികൂടിയത്. ചങ്ങരംകുളം പോലീസാണ് ഇയാളെ പിടികൂടിയത്.
ബംഗളൂരുവിലേക്ക് കടന്ന ഇയാൾക്കെതിരെ പോലീസ് തെളിവുകൾ നിരത്തിയതോടെ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളായ ഒമ്പതു കുട്ടികളാണ് പ്രതിയുടെ ലൈംഗികാതിക്രമത്തിന് ഇരയായത്. അദ്ധ്യാപകൻ ക്ലാസിൽവെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികൾ മറ്റദ്ധ്യാപകരോട് പരാതി പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടികളിൽനിന്ന് വിശദമായ മൊഴിയെടുത്തു. പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.
Discussion about this post