കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ. ചെമ്പൻകണ്ടി പറമ്പ് സ്വദേശി ഷാനവാസ് ആണ് അറസ്റ്റിലായത്. ജേഴ്സി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിച്ചത്.
ഡിസംബർ 23 നായിരുന്നു സംഭവം. ജേഴ്സി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ എത്തിയാൽ നൽകാമെന്ന് ഷാനവാസ് പെൺകുട്ടിയോട് പറയുകയായിരുന്നു. ഇത് വിശ്വസിച്ച പെൺകുട്ടി ഷാനവാസിന്റെ വീട്ടിലേക്ക് പോയി. ഇവിടെവച്ച് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമത്തിലെ വിവധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
Discussion about this post