കോഴിക്കോട് : ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വിവരം അറിഞ്ഞ മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിൽ ശുഐബ്(45) ആണ് മരിച്ചത്. പിന്നാലെ അമ്മ നഫീസയും(68) മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു സംഭവം.
ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് ശുഐബ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഐബ് മരിച്ച വിവരം അറിഞ്ഞതോടെ അമ്മയും തളർന്നുവീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ സമയത്തിനകം ഇവരും മരിച്ചു.
Discussion about this post