കൊച്ചി: എൽഡിഎഫ് എംഎൽഎ പിവി അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ക്രഷറിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അൻവർ തട്ടിയെന്ന് നേരത്തെ പ്രവാസി എൻജിനീയർ നടുത്തൊടി സലീം പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
Discussion about this post