മലപ്പുറം: പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സ്ഥലം ഉടമ പിടിയിൽ. ആലിപ്പറമ്പ് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചുവെന്നാരോപിച്ചാണ് മർദ്ദനം.
സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി വെളിപ്പെടുത്തിയിരുന്നു കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നൽകാനും മന്ത്രി നിർദേശിച്ചു.
Discussion about this post