കിം കർദാഷിയാനെ പോലെയാകാൻ 28കാരിയായ യുവതി ചെലവഴിച്ചത് 49 ലക്ഷം രൂപ. ദക്ഷിണകൊറിയയിലാണ് സംഭവം. ചെറി ലീ എന്ന യുവതിയാണ് തന്റെ ആരാധ്യപാത്രത്തെ പോലെയാകാൻ ഇത്രയധികം രൂപ ചെലവഴിച്ചത്. 15 ശസ്ത്രക്രിയകളാണ് ഇതിനകം ചെറി നടത്തിയത്.
ഹാൻ ബൈയോൾ എന്നായിരുന്നു ചെറിയുടെ ആദ്യത്തെ പേര്. ചെറുപ്പം മുതൽ തന്നെ തന്റെ രൂപത്തെ ചെറി വെറുത്തിരുന്നു. കിം കർദാഷിയാൻ ആയിരുന്നു അവളുടെ റോൾ മോഡൽ. ഇതിനിടെ 20 വയസ്സായപ്പോൾ കാമുകനുമായി ബന്ധവും പിരിഞ്ഞു. ഇതിന് പിന്നാലെയാണ് കിം കർദാഷിയാനെ പോലെയാകാൻ സർജറി നടത്തുമെന്ന് ചെറി തീരുമാനിക്കുന്നത്.
കണ്ണിലായിരുന്നു ആദ്യത്തെ ശസ്ത്രക്രിയ. എന്നാൽ രൂപം മാറിയിട്ടും കാമുകൻ തിരിച്ചു വന്നില്ല. ഇതോടെ ചെറി വീണ്ടും ശസ്ത്രക്രിയകൾക്ക് വിധേയയായി. എന്നാൽ ആ രൂപത്തെ താൻ സ്‌നേഹിച്ച് തുടങ്ങിയെന്നും, കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയെന്നും ചെറി പറയുന്നു. കാല് മുതൽ തല വരെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ഇത്തരത്തിൽ രൂപമാറ്റം വരുത്തി.
”കിം കർദാഷിയാൻ എല്ലാക്കാലത്തും എനിക്ക് പ്രചോദനമാണ്. അവർ ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. ഞാനും ഇപ്പോൾ അവരെ പോലെ ആയിക്കൊണ്ടിരിക്കുകയാണ്. ഞാനൊരു ഏഷ്യക്കാരിയാണെന്ന് പലരും വിശ്വസിക്കുന്നില്ല. അതുപോലെ രൂപമാറ്റമുണ്ടായി. മുൻപത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തയായ ഒരാളായി മാറി. കൊറിയയിലുള്ളവർ എന്നെ ഒരു വിദേശിയെ പോലെയാണ് കാണുന്നത്. ഭാവിയിലും ശസ്ത്രക്രിയകൾ തുടരുമെന്നും. ഇത് വരെ നടത്തിയ രൂപമാറ്റത്തിൽ യാതൊരു ഖേദവുമില്ലെന്നും” ചെറി പറയുന്നു.
Discussion about this post