തിരുവനന്തപുരം : പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ഇൻസ്‌പെക്ടർമാരെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിളിച്ച് വിവരങ്ങൾ ശേഖരിച്ചു. 40 ലേറെ ഇൻസ്‌പെക്ടർമാരെയാണ് ഫോണിൽ വിളിച്ചത്.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിരോധം തീർക്കാനും ഗുണ്ടകളെ സംരക്ഷിക്കാനും സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ റിപ്പോർട്ട് അയയ്ക്കുന്നുവെന്ന പരാതിയും ലഭിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചത്.
എട്ട് വർഷം മുൻപും മറ്റും എസ്‌ഐമാരായി സർവീസിൽ പ്രവേശിച്ചപ്പോൾ ചെയ്ത ജോലികൾ തന്നെയാണ് സ്‌റ്റേഷൻ ചുമതലയുള്ള ഇൻസ്‌പെക്ടർമാരായിരിക്കുമ്പോഴും ചെയ്യുന്നത് എന്നും പരാതിയുണ്ട്. എസ്‌ഐ നിയമനം ലഭിച്ചവരെ സ്റ്റേഷൻ ചുമല ഏൽപ്പിക്കുകയും തങ്ങളെ മറ്റ് ചുമതലകളിലേക്ക് മാറ്റുകയും ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും സർക്കാർ പരിഗണനയിലുണ്ട്.
Discussion about this post