തിരുവനന്തപുരം : കല്യാണ വീട്ടിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. ഒരാൾക്ക് പരിക്ക്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. ഇഞ്ചിവിള സ്വദേസി രഞ്ജിത്താണ് മരിച്ചത്. നാൽപ്പത് വയസായിരുന്നു. രഞ്ജിത്തിനൊപ്പം മദ്യപിക്കുകയായിരുന്ന റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. വിവാഹസൽകാരത്തിന് ശേഷം നാലംഗ സംഘം ഇവിടെ മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒപ്പമുണ്ടായിരുന്ന വിപിൻ എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.













Discussion about this post