കൊച്ചി: കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്ത സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു. ചെന്നൈയിൽ നിന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്.
പോലീസിന്റെ ഔദ്യോഗിക വീഡിയോ ഉൾപ്പെടെയുള്ളവ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ചാനലാണ് ഹാക്കുചെയ്തത്. ഡാവിഞ്ചി റിസോൾവ് 18 എന്ന എഡിറ്റിങ് സോഫ്റ്റ് വെയറിന്റെ അനധികൃത പതിപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് ഹാക്കർമാർ പോലീസിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്.
മണിക്കൂറുകൾക്കുശേഷം സൈബർഡോമാണ് ചാനൽ തിരിച്ചുപിടിച്ചത്. ഗൂഗിളിന്റെ സഹായവും ഹാക്ക് നീക്കാൻ തേടിയിരുന്നു.
Discussion about this post