Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

അപർണ ബാലമുരളിയെ എല്ലാവരും നോക്കി നിൽക്കേ മാനം കെടുത്തി; സംഭവംസാംസ്‌കാരിക കേരളത്തിന് അപമാനം; പ്രതികരണവുമായി പി.കെ ശ്രീമതി

വീഡിയോ കാണാൻ വൈകിയത് കൊണ്ടാണ് പ്രതികരിക്കാൻ വൈകിയത് എന്നും ശ്രീമതി പറഞ്ഞു

by Brave India Desk
Jan 23, 2023, 05:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: എറണാകുളം ലോ കോളേജിൽവച്ച് അപർണ ബാലമുരളിയെ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി. ലോ കോളേജിലെ സംഭവം സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് സൂചിപ്പിക്കുന്നത്. വീഡിയോ കാണാൻ വൈകി. അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്നും ശ്രീമതി പറഞ്ഞു. അപർണയോട് വിദ്യാർത്ഥി അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീമതിയുടെ പ്രതികരണം.

അതിഥികളും മുഖ്യ സംഘാടകർ നോക്കി നിൽക്കേ അപർണയെ ഒരുത്തൻ മാനം കെടുത്തി. പെൺകുട്ടിയോട് എന്തും ചെയ്യാമെന്നാണോ?. പരിപാടി അലങ്കോലപ്പെടാതിരിക്കാൻ അപർണ ആത്മസംയമനത്തോടെയും, ഔചിത്യ ബോധത്തോടെയും എടുത്ത നിലപാട് അത്ഭുതപ്പെടുത്തി. സംഭവ സമയം വേദിയിൽ ഉണ്ടായിരുന്നവരുടെ വളിഞ്ഞ ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി. ഒന്ന് വിളിച്ച് താക്കീത് ചെയ്യാൻ പോലും ആരും തയ്യാറായില്ല. സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ശ്രീമത അഭിപ്രായപ്പെട്ടു.

Stories you may like

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

ഗോധ്രയിൽ സബർമതി തീവണ്ടിക്ക് തീവെച്ച് കർസേവകരെ ചുട്ടുകൊന്ന സംഭവം കൃത്രിമമായി ഉണ്ടാക്കിയതെന്ന് കെ.ടി ജലീൽ; അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വാദം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

അപർണ്ണ മുരളി ലോ കോളേജിന്റെ പരിപാടിയിൽക്ഷണിക്കപ്പെട്ട് വന്ന Chief gust ആയിരുന്നല്ലോ അതിഥികളും മുഖ്യ സംഘാടകരും നോക്കി നിൽക്കേ ഒരുത്തൻ അപർണ്ണ മുരളിയെ മാനം കെടുത്തി. വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വെച്ച് കഴുത്തിലൂടെ കയ്യിടാൻ ആർക്കെങ്കിലും ധൈര്യം വരുമോ ? ഇല്ല. പെൺകുട്ടിയോടെന്തും ചെയ്യാം എന്നല്ലേ? കോളേജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാൻ പ്രിയപ്പെട്ട നമ്മുടെ അഭിമാന താരം അപർണ്ണ അത്ഭുതപെടുത്തുന്ന ആത്മസംയമനത്തോടേയും ഔചിത്യ ബോധത്തോടേയും ആണ് നിലപാടെടുത്തത്. ശക്തമായി പ്രതികരിക്കാൻ അറിയാത്തത് കൊണ്ടായിരിക്കില്ലല്ലോ അപർണ്ണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്. എന്നാൽ സദസ്സിലിരുന്നവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി .ഒന്ന് വിളിച്ച് താക്കീത് ചെയ്യാനെങ്കിലും ഒരാൾക്കും തോന്നിയില്ല എന്നത് സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. എന്നുമാത്രമല്ല പുരാണത്തിലെ പാഞ്ചാലിക്കുണ്ടായ ദുരനുഭവത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അപർണ മുരളിയോട് പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ക്ഷണിച്ചു വരുത്തിയ അതിഥിയെ അപമാനിച്ചത് സമൂഹത്തിൽ നീതിയും നിയമ പരിരക്ഷയും ഉറപ്പാക്കേണ്ട കുട്ടികൾ പഠിക്കുന്ന കലാലയത്തിൽ വച്ചാണെന്നത് ഗൗരവമുള്ള വിഷയമാണ്. സാമൂഹ്യ മര്യാദയും, പുലർത്തേണ്ട വിവേകവും ചില സന്ദർഭങ്ങളിൽ ചിലരൊക്കെ മറന്നുപോകുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു പിന്നിൽ. പൊതുഇടങ്ങളിൽ പാലിക്കേണ്ട ഉന്നതമായ സാമൂഹ്യബോധം ഒരിടത്തും ലംഘിക്കപ്പെടരുത്. സമൂഹത്തിൽ ചിലർ പുലർത്തി പോരുന്ന സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ ആഴം സംഭവം വ്യക്തമാക്കുന്നു. അപർണ ഉയർത്തിപ്പിടിച്ച ഉന്നത സാമൂഹ്യ ബോധവും പക്വതയും എടുത്തു പറയേണ്ടതാണ്. ഇത്തരം സംഭവങ്ങൾ തുടരാൻ ഇടയാക്കുന്നത് മലയാളികളുടെ നിസംഗതയാണ്. മറ്റുള്ളവരുടെ വേദന തന്റെതു കൂടിയാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുക. സ്ത്രീ വിരുദ്ധ മനോഗതി വച്ചുപുലർത്തുന്നവരോട് മഹാകവി ഒ. എൻ. വി യുടെ ഗോതമ്പുമണികൾ എന്ന കവിതയിലെ വരികളെ ഓർമിപ്പിക്കാനുള്ളൂ ‘ മാനം കാക്കുന്ന ആങ്ങളമാരാകണം… അതിനു കഴിയാതെ പോകുന്നവരെ നിലക്കു നിർത്താനുള്ള ആർജ്ജവവും അവബോധവും സമൂഹത്തിനാകെ വേണം. ‘മാറണം മാറ്റണം മനോഭാവം സ്ത്രീകളോട്. ‘
(വീഡിയോ കാണാൻ വൈകി )

 

Tags: law collagep k sreemathyeranakulamaparna balamuraliFACEBOOK
Share9TweetSendShare

Discussion about this post


Latest stories from this section

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

Next Post

സംരംഭകനാകാൻ സോഷ്യൽ ഫോബിയ അകറ്റാം

Latest News

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies