പാലക്കാട്: ‘ധോണി’ കൂട്ടിലായിട്ടും ധോണി നിവാസികൾ ഭീതിയിൽ തന്നെ . വീണ്ടും കാട്ടാനയിറങ്ങി. ചേലക്കോട് ചൂലിപ്പാടത്താണ് ആന ഇറങ്ങിയത്. പ്രദേശത്തെ നെൽകൃഷിയും നശിപ്പിച്ചു.
വൈകീട്ടോടെയായിരുന്നു ആനയെത്തിയത്. പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആന ഇപ്പോഴും നെൽപ്പാടത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ആനയെ കാടു കയറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ധോണി നിവാസികളുടെ പേടി സ്വപ്‌നമായിരുന്നു ‘ധോണി’ (പി.ടി7) എന്ന ആനയെ മയക്കുവെടിവെച്ച് കൂട്ടിലാക്കിയിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ. ഇതിനിടെയാണ് വീണ്ടും ധോണിയിൽ കാട്ടന ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി വ്യാപക നാശനഷ്ടമാണ് കാടിറങ്ങുന്ന ധോണി ഉണ്ടാക്കാറുണ്ടായിരുന്നത്. ആളുകളെ കൊലപ്പെടുത്തിയിട്ടുമുണ്ട്. വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സഖറിയയാണ് മയക്കുവെടിവെച്ച് ധോണിയെ കീഴ്‌പ്പെടുത്തിയത്.
Discussion about this post