തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനകേസ് പ്രതിക്ക് വിവാഹം ചെയ്ത് കൊടുത്തു. സംഭവത്തിൽ വരനും പെൺകുട്ടിയുടെ പിതാവും വിവാഹം നടത്തിയ പുരോഹിതനും അറസ്റ്റിലായി.
പനവൂർ സ്വദേശിയായ അൽ അമീറാണ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ രണ്ട് വർഷം മുൻപ് ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മറ്റൊരു പീഡന കേസിലും തല്ല് കേസുകളിലും ഇയാൾ പ്രതിയാണ്. സംഭവത്തിൽ അൽ അമീറും പെൺകുട്ടിയുടെ പിതാവും വിവാഹം നടത്തിയ പുരോഹിതൻ ഉസ്താദ് അൻവർ സാവത്തുമാണ് അറസ്റ്റിലായത്.
തലസ്ഥാനത്ത് നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും പ്രതികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Discussion about this post