വാഷിംഗ്ടൺ : യുഎസിൽ സ്‌കൂളിന് നേരെ നടന്ന വെടിവെയ്പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഡെസ് മോണസിലെ സ്‌കൂളിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്റ്റാർട്ട്‌സ് റൈറ്റ് ഹിയർ സ്‌കൂളിലെ ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളുടെ ശസ്ത്രക്രിയ കഴിഞ്ഞതായാണ് വിവരം. എന്നാൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അക്രമികളെ സ്‌കൂളിന് രണ്ട് മൈൽ അകലെ നിന്ന് തന്നെ പോലീസ് പിടികൂടി. കാറുമായി കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.
യുഎസിൽ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ ആക്രമണമാണ്. കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിലെ ഡാൻസ് ക്ലബിൽ വെടിവെയ്പ്പുണ്ടായത്. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ആക്രമണം നടത്തിയ 72 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു.
Discussion about this post