ഇടുക്കി :സ്വന്തം വീടിന് തീയിട്ട ശേഷം ഇൻസ്റ്റഗ്രാം ലൈവിലൂടെ ഇത് പങ്കുവെച്ച യുവാവ്. അടിമാലി പത്താംമൈലിലാണ് സംഭവം. വീട് ഭാഗികമായി കത്തി നശിച്ചു. യുവാവിന് മാനിസാകാസ്വാസ്ഥ്യം ഉള്ളതായാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. ഡീസൽ ഒഴിച്ചാണ് യുവാവ് വീടിന് തീയിട്ടത്. തുടർന്ന് ഇത് ഇൻസ്റ്റഗ്രാം ലൈവിലൂടെ പങ്കുവെച്ചു. അമ്മയും അച്ഛനും ഓടിയെത്തി ഇത് കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെ അര മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്.
അപ്പോഴേക്കും യുവാവ് അയൽവാസിയുടെ വീടിന് സമീപത്തും ഡീസൽ ഒഴിച്ചു. എന്നാൽ അയൽവാസി കണ്ടതോടെ വെള്ളം ഒഴിച്ച് വൻ അപകടം ഒഴിവാക്കി. യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു.
Discussion about this post