തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് രാജ്ഭവനിൽ വച്ചാണ് വിരുന്ന് നടക്കുന്നത്. വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
വൈകിട്ട് 6.30നാണ് പരിപാടി. മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ട്. രാജ്ഭവനിൽ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന സായാഹ്ന വിരുന്നിനെ അറ്റ് ഹോം എന്നാണ് വിശേഷിപ്പിക്കുന്നത്.
നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ നിന്നടക്കം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടു നിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്രിസ്മസ് വിരുന്നിൽ ഗവർണറെയും ക്ഷണിച്ചിരുന്നില്ല. സർക്കാരുമായി ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതിനാൽ ഗവർണറുമായി വിരുന്ന് പങ്കിടേണ്ടതില്ല എന്നായിരുന്നു സർക്കാരിന്റെ നേരത്തെയുള്ള നിലപാട്. എന്നാൽ വിമർശനങ്ങൾ കടുത്തതോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ നിലപാട് തിരുത്തുകയായിരുന്നു.
നിയമസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ വിരുന്നാണ് നാളെ നടക്കുന്നത്. നിയമാസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ഷംസീറുമാണ് സ്വീകരിച്ചത്.
Discussion about this post