തിരുവനന്തപുരം: അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്ആർടിസി ബസുകളുടെ വീഡിയോ പകർത്തി വാട്‌സ്ആപ്പിൽ അയയ്ക്കാൻ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. പരാതി ലഭിച്ചാൽ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും. ഗുരുതരമായ തെറ്റാണെങ്കിൽ കടുത്ത നടപടി എടുക്കാനുമാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
കുഴൽമന്ദം അപകടം ഉൾപ്പെടെ പരിഗണിച്ചാണ് പുതിയ നീക്കം. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അനാസ്ഥ കാരണമാണ് കുഴൽമന്ദത്ത് രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. ബസിന്റെ പിന്നിൽ വന്ന വാഹനത്തിൽ അപകടത്തിന്റെ പൂർണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ രണ്ടാഴ്ച മുൻപ് പിരിച്ച് വിട്ടിരുന്നു.
Discussion about this post