കോട്ടയം: വൃദ്ധ മാതാപിതാക്കളെ അതി ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം സ്വദേശി കൊച്ചുമോനാണ് അറസ്റ്റിലായത്. ഇയാൾ അവശനിലയിൽ കഴിയുന്ന മാതാപിതാക്കളെ മർദ്ദിക്കുന്നിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തുന്ന കൊച്ചുമോൻ മാതാപിതാക്കളെ മർദ്ദിക്കുന്നത് പതിവാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളെ അസഭ്യം പറയുന്നതായും വീഡിയോയിൽ കാണാം. സംഭവം കൊച്ചുമോന്റെ ഭാര്യാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ഇത് പിന്നീട് വാർഡ് മെമ്പർക്ക് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ സഹിതം വാർഡ് മെമ്പർ പോലീസിൽ പരാതി നൽകി. ഇതേ തുടർന്നാണ് പോലീസ് കേസ് എടുത്തത്.
സംഭവത്തിൽ വൃദ്ധ ദമ്പതികളുടെയും കൊച്ചു മോന്റെ ഭാര്യയുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. ഇപ്പോഴും വീട്ടിൽ തന്നെയാണ് ദമ്പതികൾ ഉള്ളത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കോടതിയിൽ ഹാജരാക്കിയ കൊച്ചുമോനെ റിമാൻഡ് ചെയ്തു. ആയുധം കാട്ടി ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, മർദ്ദനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post