കോഴിക്കോട് : കരിപ്പൂരിൽ വൻ സ്വർണവേട്ട. 865 ഗ്രാം സ്വർണ മിശ്രിതവുമായി യുവാവ് പിടിയിൽ. സൗദി അറേബ്യയിലെ റിയാദിൽ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശി അനീഷ് ആണ് പിടിയിലായത്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ സ്വർണത്തിന്റെ ക്യാപ്‌സ്യൂളുകൾ കണ്ടെത്തി. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്.
Discussion about this post