തിരുവനന്തപുരം: ശബരിമലയിൽ നാണയങ്ങൾ കുമിഞ്ഞു കൂടുന്നതിനാൽ, നാണയം എണ്ണുന്നതിന് പുതിയ യന്ത്രം വാങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ് അനന്തഗോപൻ പറഞ്ഞു. സെൻസർ ഉപയോഗിച്ച് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്ന യന്ത്രങ്ങളാണ് വാങ്ങുന്നത്. നാണയങ്ങളുടെ വലിപ്പത്തിന് വ്യത്യാസം വന്നതോടെ, എണ്ണുന്നതിന് നിലവിലുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പരിമിതിയുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയിൽ ഈ സീസണിലെ നടവരവ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയത് 351 കോടി രൂപയാണ്. നാണയത്തിന്റെ നാലിൽ മൂന്ന് ഭാഗവും ഇനിയും എണ്ണി തിട്ടപ്പെടുത്താൻ ബാക്കിയാണ്. 75 ദിവസമായി ജീവനക്കാർ തുടർച്ചയായി ജോലി ചെയ്തു വരികയാണ്. അവർക്ക് വിശ്രമം ആവശ്യമായതിനാൽ അവധി നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ബാക്കിയുള്ള നാണയങ്ങൾ എണ്ണുന്നത് ഫെബ്രുവരി 5 മുതൽ പുനരാരംഭിക്കും.
Discussion about this post