തിരുവനന്തപുരം: നഗരത്തിലെ വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി തിരുവനന്തപുരം നഗരസഭ. കൂടുതൽ നായ്ക്കളുണ്ടെങ്കിൽ അത് സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി കൗൺസിൽ പ്രമേയം അവതരിപ്പിച്ചത്. അതേസമയം കച്ചവട ആവശ്യങ്ങൾക്ക് രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നതിന് നിയന്ത്രണമില്ല.
രണ്ടിൽ കൂടുതൽ നായകളെ വളർത്തണം എന്നുണ്ടെങ്കിൽ പ്രത്യേക അനുമതി വാങ്ങണം. നഗരസഭാ കൗൺസിലറാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. വർഷം തോറും പ്രത്യേക ഫീസും ഉണ്ടാകും. പുതിയ നിയമത്തിനൊപ്പം ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസൻസിംഗ് സംവിധാനവും ഏർപ്പെടുത്തി. നേരത്തെ എല്ലാ ബ്രീഡുകൾക്കും 125 രൂപയായിരുന്നു ഫീസ്. എന്നാലിപ്പോൾ ചെറിയ ബ്രീഡിന് 500ഉം വലിയ ബ്രീഡിന് ആയിരവുമാണ് ഫീസ്.
Discussion about this post